കടയ്ക്കൽ: എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. കടയ്ക്കൽ മുളങ്കാട്ടുകുഴി സ്വദേശി നവാസ് (കൊട്ടച്ചി-35), പാങ്ങലുകാട് സ്വദേശി ആദർശ് (26), കാഞ്ഞിരത്തുംമൂട് സ്വദേശി സജുകുമാർ (38), ചിതറ സ്വദേശി മുഹമ്മദ് അനസ് (25), പുനലൂർ സ്വദേശി ജയ് മോൻ ജയിംസ് (30) എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച അർധരാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് ഇവരെ മുളങ്കാട്ടുകുഴിയിലുള്ള വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.ഇവരിൽ നിന്നും 0.52 ഗ്രാം എംഡിഎംഎയും 11.24 ഗ്രാം കഞ്ചാവും ലഹരി സാധനങ്ങൾ വിറ്റ് കിട്ടിയ 1.06 ലക്ഷം രൂപയും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കടയ്ക്കൽ എസ്.ഐ ജ്യോതിഷ്, എഎസ്ഐ ബിനിൽ, സി.പി.ഒ മാരായ ബിൻസി, ബിനു, സജീവ് ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.