തൃശൂർ: കോടതിയിൽ ബഹളം വെച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സ്ത്രീ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. വനിതാ എസ്.ഐ: ഉൾപ്പെടെയുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്. വെളപ്പായ സ്വദേശിനി സൗദാമിനിയാണ് ആക്രമണം നടത്തിയത്.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ വനിത എസ്.ഐ: ഗീതുമോൾ, എ.എസ്.ഐ: സുധീപ് തുടങ്ങിയവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ മുളകുപൊടി പ്രയോഗം നടത്തിയത്.