കുവൈത്തിലെ കബ്ദ് മരുഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ടവറിലെ തൂങ്ങിക്കിടക്കുന്ന വയറുകളിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് സൂചന.
മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി മെഡിക്കൽ എമർജൻസി ടീം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ അന്വേഷണം ആരംഭിച്ചു.