വിവാഹബന്ധം വേര്‍പിരിയുമ്ബോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാരെന്ന് മീര വാസുദേവന്‍

യഥാര്‍ഥ ജീവിതത്തില്‍ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ട് സിംഗിളായി ജീവിക്കുന്നയാളാണ് നടി മീര വാസുദേവ്. പരാജയപ്പെട്ട് പോയ രണ്ട് വിവാഹങ്ങളെയും കുറിച്ച്‌ പറയാനോ ഓര്‍ക്കാനോ ഇഷ്ടമില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മീര വാസുദേവന്‍ പറഞ്ഞു.എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്ബോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍ ആകുന്നതെന്നും, അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ലെന്നും മീര പറയുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെ 2005 ലാണ് മീര വാസുദേവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധം തനിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി മുന്‍പ് നടി തന്നെ പറഞ്ഞിരുന്നു . വിശാലുമായി പിരിഞ്ഞതിന് ശേഷമാണ് നടന്‍ ജോണ്‍ കൊക്കനുമായിട്ടുള്ള മീരയുടെ കല്യാണം നടക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചിരുന്നു. എന്നാല്‍ 2016 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു.

മീരയുടെ വാക്കുകള്‍ :

2005 ലായിരുന്നു എന്റെ ആദ്യ വിവാഹം. ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് പ്രൊട്ടക്ഷന്‍ തേടേണ്ട സാഹചര്യം പോലും അന്ന് ഉണ്ടായിട്ടുണ്ട്. അതിന് ശേഷം 2012 ലാണ് രണ്ടാമതും വിവാഹിതയാവുന്നത്. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ട് പേരെയും വേണം. അതില്‍ യാതൊരു മാറ്റവുമില്ല.

പക്ഷേ ഒന്ന് മാത്രം പറയാം, എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്ബോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല.

Leave A Reply