കുവൈത്തിൽ നിന്ന് വിജയവാഡ വഴി ട്രിച്ചിയിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്.മാർച്ച് 26 മുതൽ ബുധനാഴ്ചകളിൽ കുവൈത്തിൽനിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് രാത്രി 11.50 വിജയവാഡയിൽ എത്തും.
തുടർന്ന് 12.40ന് പുറപ്പെട്ട് 2.10ന് ട്രിച്ചിയിൽ ലാൻഡ് ചെയ്യുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രിച്ചിയിൽനിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന വിമാനം 12.15ന് വിജയവാഡയിലും അവിടന്ന് 1.10 പുറപ്പെട്ട് വൈകിട്ട് 3.25ന് കുവൈത്തിലും എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.