നേമം: ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്നും പണം മോഷ്ടിച്ചയാളെ കരമന പോലീസ് അറസ്റ്റ് ചെയ്തു. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 11.30ന് കരമനയിലെ ഒരു ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വിളവൂർക്കൽ സ്വദേശി വിനോദിന്റെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയാണ് പ്രതി മോഷ്ടിച്ചത്.
ബേക്കറിയിൽ നിന്നും പുറത്തേക്ക് വന്ന വിനോദ് ഡാഷ്ബോർഡിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുജാം അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.