കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി നിര്‍മാതാവ് ജോബി ജോര്‍ജ് സ്വന്തമാക്കി

 

കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിര്‍മാതാവ് ജോബി ജോര്‍ജ്.റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് ഡീസല്‍ പതിപ്പാണ് ജോബി ജോര്‍ജ് സ്വന്തമാക്കിയത് ത്. ഈ മോഡല്‍ കേരളത്തില്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് ജോബി. കൊച്ചിയിലെ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റില്‍ നിന്നാണ് അദ്ദേഹം വാഹനത്തിന്റെ ഡെലിവറി എടുത്തത്. 2.57 കോടി രൂപയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് പതിപ്പിനു പുറമെ ഇന്ത്യയില്‍ SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെയുള്ള വേരിയന്റുകളിലും റേഞ്ച് റോവര്‍ സ്വന്തമാക്കാനാവും. സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ നാല് സീറ്റ്, അഞ്ച് സീറ്റ്, ഏഴ് സീറ്റ് പതിപ്പുകള്‍ ഉള്‍പ്പെടും. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളും എസ്യുവിക്കുണ്ട്. ജോബി ജോര്‍ജ് വാങ്ങിയ ഡീസല്‍ എഞ്ചിന് 346 bhp കരുത്തില്‍ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Leave A Reply