ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ഏഥര്‍ എനര്‍ജി സുസ്ഥിരമായ ഒരു ഭാവി മുന്നില്‍ കണ്ടാണ് അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും വില്‍പ്പനവും നടപ്പിലാക്കുന്നത്.നൂതന സാങ്കേതികവിദ്യകളില്‍ ഊന്നി ബുദ്ധിപരമായി ഉല്‍പ്പന്നങ്ങള്‍ ഇറക്കിയതോടെ അവരുടെ വളര്‍ച്ച വേഗത്തിലായി. തുടക്കകാലം തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ ഉല്‍പ്പാദനത്തിലും നവീകരണത്തിലും ഏഥര്‍ എനര്‍ജി കാര്യമായ മുന്നേറ്റം നടത്തി.
ഇപ്പോള്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനി. 2023 ജനുവരിയില്‍ കമ്ബനി തങ്ങളുടെ ഉത്പാദനം 1,00,000 യൂണിറ്റുകള്‍ പിന്നിട്ടു. ട്രൂ റെഡ് ഏഥര്‍ 450X പുറത്തിറക്കിയാണ് ഫാക്ടറി പ്രൊഡക്ഷനിലെ ആളുകള്‍ കമ്ബനിയുടെ നേട്ടം ആഘോഷിച്ചത്. ജനുവരിയില്‍ നടന്ന കമ്മ്യൂണിറ്റി ഡേയില്‍ ഏഥര്‍ പുറത്തിറക്കിയ പുതിയ കളര്‍ ഓപ്ഷനാണ് ട്രൂ റെഡ്. ഏഥറിന്റെ ഇതുവരെയുള്ള യാത്ര തന്നെ സമാനതകളില്ലാത്തതാണ്.
ലക്ഷം യൂണിറ്റ് ഉത്പാദനം പൂര്‍ത്തിയായതോടെ തന്നെ അവരുടെ യാത്രയിലെ പുതിയൊരു ഘട്ടത്തിനാണ് തുടക്കമാകാന്‍ പോകുന്നത്. ഏഥര്‍ ലക്ഷം യൂണിറ്റ് ഉല്‍പാദനം തികച്ച ടൈംലൈനും രസകരമാണ്. 35 മാസമെടുത്താണ് ഏഥര്‍ തങ്ങളുടെ ആദ്യത്തെ 10,000 യൂണിറ്റ് ഉത്പാദിപ്പിച്ചത്. അടുത്ത 5 മാസങ്ങള്‍ക്കുള്ളി ഉത്പാദനം 20,000 യൂണിറ്റിലെത്തി. 30,000 യൂണിറ്റിലെത്താന്‍ പിന്നെയും 5 മാസം കൂടി. ഏഥര്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡിമാന്‍ഡ് കൂടി .
അതിനുശേഷം ഡിമാന്‍ഡ് നിലനിര്‍ത്താന്‍ ഉത്പാദന വേഗത കൂട്ടി. അടുത്ത 10,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ വെറും 3 മാസം മാത്രമാണ് എടുത്തത്. ഇതോടെ മൊത്തം ഉത്പാദനം 40,000 യൂണിറ്റുകളായി. അവിടെ നിന്ന് അരലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ വീണ്ടും ഒരു മാസം കുറച്ച് 2 മാസം മാത്രമാണ് ഏഥര്‍ എടുത്തത്. അതുവരെ 10,000 യൂണിറ്റ് നിര്‍മിക്കാന്‍ ഏറ്റവും കുറവ് സമയം എടുത്തത് ഇക്കാലത്താണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു അരലക്ഷം യൂണിറ്റ് ഉത്പാദനമെന്ന ഏഥറിന്റെ സവിശേഷ നേട്ടം. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം അടുത്ത 50,000 യൂണിറ്റ് നിര്‍മാണം ഏഥര്‍ വെറും ഇപ്പോള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി എന്നതാണ്. 2023 ജനുവരിയില്‍ ഏഥര്‍ മികച്ച വില്‍പ്പന നേടി. കഴിഞ്ഞ മാസം ഏഥര്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന 12,000 പിന്നിട്ടു. ഇത് 330% വാര്‍ഷിക വളര്‍ച്ചയും 32% പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി.
ഏഥര്‍ എനര്‍ജിയുടെ പ്രൊഡക്ഷന്‍ ടൈംലൈന്‍ പരിശോധിച്ചാല്‍ ആദ്യത്തെ 10,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 35 മാസം എടുത്തെങ്കിലും അവിടെ നിന്ന് ഇങ്ങോട്ട് ഉത്പാദനത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കാണിക്കുന്നു. ഏഥര്‍ സ്‌കൂട്ടറുകള്‍ പുറത്തിറങ്ങിയ ശേഷം ഓരോ മാസവും ഇത് കാണപ്പെട്ടു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉത്പാദനം കാര്യക്ഷമമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കമ്ബനി പ്രവര്‍ത്തിച്ചു. വെറും 5 മാസം കൊണ്ട് 20000, 30000 യൂണിറ്റ് ഉത്പാദനത്തിലേക്ക് അവര്‍ എത്തിയതിലൂടെ ഇത് പ്രകടമായിരുന്നു.