കെഎസ്‌ആര്‍ടിസിയില്‍ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നു.ഒരു കെഎസ്‌ആര്‍ടിസി ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചിലവ് വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകളാണ് സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നത്. സിഎന്‍ജിയിലേക്ക് മാറ്റിയതോടെ ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതല്‍ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാനുളള നടപടി സ്വീകരിക്കുന്നത്.
സിഎന്‍ജിയിലേക്കുളള മാറ്റം വളരെ വിജയകരമാണെന്ന് കണ്ടത് കൊണ്ടാണ് പതിയെ 1000 ബസുകള്‍ ഇനി സിഎന്‍ജിയിലേക്ക് മാറ്റാനുളള തീരുമാനം കെഎസ്‌ആര്‍ടിസി എടുത്തത്. 91 രൂപയാണ് സിഎന്‍ജിക്ക് പൊതുവിപണിയില്‍ വിതരണക്കാര്‍ കെഎസ് ആര്‍ടിസിക്ക് 70 രൂപയ്ക്കാണ് നല്‍കാന്‍ സമ്മതിച്ചിരിക്കുന്നത്. മലയോരമേഖലയില്‍ സിഎന്‍ജി ബസ് ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും അത് കൊണ്ട് തന്നെ നഗരങ്ങളിലും സമതല പ്രദേശങ്ങളിലും ഉപയോഗിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം.
നിലവിലുള്ള ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക എന്നതാണ് താരതമ്യേന ചെലവുകുറഞ്ഞ രീതി. കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്‌ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക. കേന്ദ്ര സബ്‌സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക. ഡ്രൈവറെ ഒഴിവാക്കി ബസ് മാത്രം വാടകയ്ക്കെടുക്കുന്നതും കെഎസ്‌ആര്‍ടിസിയുടെ പരിഗണനയിലുണ്ട്.