ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിച്ചു

കോഴിക്കോട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത്പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി കെ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ സജിന അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിവിധയിനം പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിച്ചു.

പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്‌ ഞങ്ങളും കൃഷിയിലേക്ക്.

ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ടി.കെ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.നാണു, ജനപ്രതിനിധികളായ ശശി.ടി, മിനി, സജിത, ലിബിയ, ലേഖ, അജിത, പഞ്ചായത്തിന് പരിധിയിലുള്ള കര്‍ഷര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Leave A Reply