അദാനിയുടെ സെക്യൂരിറ്റിയില്‍ ഇനി മുതല്‍ വായ്പ നല്‍കാന്‍ കഴിയില്ല- സിറ്റി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇനി മുതല്‍ അദാനിയുടെ സെക്യൂരിറ്റിയില്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് സിറ്റി ഗ്രൂപ്പ് . നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നത് കാരണം അദാനി ഗ്രൂപ്പിന്റെ ബോണ്ട്, ഓഹരി വിലകള്‍ കുറയുകയാണെന്നും ഇതിനാലാണ് അദാനി സെക്യൂരിറ്റീസിന് മേല്‍ വായ്പ നല്‍കുന്നത് അടിയന്തരമായി നിര്‍ത്തിവെച്ചതെന്നും സിറ്റി ഗ്രൂപ്പ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അദാനി സെക്യൂരിറ്റീസിന്റെ വില ഇടിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥാപനത്തിന് നല്‍കിയ മെമ്മോയില്‍ സിറ്റി ഗ്രൂപ്പ് പറഞ്ഞു.

സിറ്റി ഗ്രൂപ്പും ക്രഡിറ്റ് സൂസിക്ക് പിറകെയാണ് വായ്പ കൊടുക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ കാരണം. അമേരിക്കയിലും അദാനി ഗ്രൂപ്പിന്റെ ബോണ്ടുകള്‍ക്ക് വന്‍ തിരിച്ചടി ഉണ്ടായി.

Leave A Reply