ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു ഇന്നോവ ക്രിസ്റ്റ

വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു.മെച്ചപ്പെട്ട സുരക്ഷയും, കിടിലന്‍ ഡിസൈനുമായാണ് പുതിയ മോഡല്‍ എത്തിയത്.കുടുംബത്തോടൊപ്പം ഉള്ള യാത്രകള്‍, കോര്‍പ്പറേറ്റ്- വ്യവസായ ആവശ്യങ്ങള്‍ തുടങ്ങിയ നിറവേറ്റുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് പുതിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 50,000 രൂപയ്ക്ക് ഈ മോഡല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എസ്‌ആര്‍എസ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍- സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ആന്റി- ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റന്റ്, 3- പോയിന്റ് സീറ്റ് ബെല്‍റ്റ്, ഹെഡ് റെസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇവയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Leave A Reply