പുതുവര്‍ഷത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി

പുതുവര്‍ഷത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി മാരുതി സുസുക്കി . കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. പ്രമുഖ ഇന്തോ- ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനുവരിയില്‍ 1,47,348 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്.2022 ജനുവരിയില്‍ 1,28,924 യൂണിറ്റ് വാഹനങ്ങള്‍ മാത്രമണ് വില്‍ക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 14.29 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് മാരുതി സുസുക്കി കാഴ്ചവെച്ചത്.

ഇത്തവണ മാരുതിയുടെ പ്രതിമാസ വില്‍പ്പന 31.55 ശതമാനമായിരുന്നു . എന്‍ട്രി ലെവല്‍ കാറുകളായ ഓള്‍ട്ടോ, എസ്- പ്രസ്സോ എന്നീ മോഡലുകളുടെ വില്‍പ്പന 25,446 യൂണിറ്റാണ്. അതേസമയം, കോംപാക്‌ട് കാറുകളായ സ്വിഫ്റ്റ്, ഡിസയര്‍, സെലേറിയോ, ബലെനോ എന്നീ മോഡലുകളുടെ വില്‍പ്പന 73,480 യൂണിറ്റായി ഉയര്‍ന്നു. ഇത്തവണ എസ്‌യുവികളുടെ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, മാരുതി സിയാസ് വില്‍പ്പന 1,666 യൂണിറ്റില്‍ നിന്നും 1,000 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.

Leave A Reply