അദാനി ഗ്രൂപ്പിന് പണം നൽകിയ മുൻനിര ബാങ്കുകളോട് ആർബിഐ വിശദീകരണം തേടിയതായി റിപ്പോർട്ട്.
ഇതിനിടെ അദാനി ഗ്രൂപ്പ് അധിക ഓഹരി സമാഹരണം പിൻവലിച്ചിട്ടുണ്ട്. വിപണിയിലെ വ്യാപകമായ അസ്ഥിരത കണക്കിലെടുത്ത്, നിക്ഷേപകര്‍ക്ക് നഷ്ടം ഉണ്ടാവാതിരിക്കാനാണ് ഓഹരി വില്‍പ്പന റദ്ദാക്കുന്നതെന്നാണ് വിശദീകരണം. 3,112 രൂപയ്ക്കും 3,276 രൂപയ്ക്കുമിടയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച പ്രീമിയം ഇക്വിറ്റി ഓഹരികളുടെ വില്‍പ്പന നടപടിയാണ് കമ്ബനി റദ്ദാക്കിയിരിക്കുന്നത്.
ഇന്നും അദാനി ഓഹരികൾക്ക് വിപണിയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഓഹരികൾ ഇന്നും നഷ്ടത്തിൽ തുടരുകയാണ്.