ആന്ധ്രാപ്രദേശിൽ തെലുങ്കുദേശം പാർട്ടി നേതാവിന് വെടിയേറ്റു

ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് വെണ്ണ ബാലകോട്ടി റെഡ്ഡിക്ക് വെടിയേറ്റു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ടിഡിപി നേതാവും മുൻ എംപിയുമായ വെണ്ണ ബാലകോട്ടി റെഡ്ഡിക്ക് വെടിയേറ്റത്.

ആക്രമണത്തിന് ഉത്തരവാദി വൈഎസ്ആർസിപിയാണെന്ന് ടിഡിപി നേതാവ് ആരോപിച്ചു. പ്രതി ഒളിവിലാണ്.

ആരോ വാതിലിൽ മുട്ടുന്നത് കേട്ട് ബാലകോട്ടി റെഡ്ഡി വാതിൽ തുറന്നയുടൻ വെടിയുതിർക്കുകയായിരുന്നു. വയറിലാണ് വെടിയുണ്ട പതിച്ചത്. വെണ്ണ ബാലകോട്ടിയുടെ വസതിയിൽ എത്തിയായിരുന്നു ആക്രമണം.

സംഭവത്തിനു പിന്നാലെ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പി വെങ്കിടേശ്വർ റെഡ്ഡി എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.

Leave A Reply