വ​യോ​ധി​ക​യി​ൽ​നി​ന്ന് ഏ​ഴ് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി

കൊ​ച്ചി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന്​ പ​റ​ഞ്ഞ്​ ത​ട​ഞ്ഞു​നി​ർ​ത്തി വ​യോ​ധി​ക​യി​ൽ​നി​ന്ന് ഏ​ഴ് പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി.ക​ര്‍ണാ​ട​ക ബി​ദാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​സ​ദു​ള്ള അ​ഫ്‌​സ​ല്‍ (33), താ​ക്കി അ​ലി (41), മു​ഹ​മ്മ​ദ് അ​ലി (22), അ​സ്ഗ​ര്‍ അ​ലി (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൂ​ട്ടാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് തൃ​ശൂ​ർ പൊ​ലീ​സ് സം​ഘം കൊ​ച്ചി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. എ.​സി.​പി രാ​ജ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. മ​ര​ട് സ്വ​ദേ​ശി​നി​യും ഏ​റെ​ക്കാ​ല​മാ​യി സൗ​ത്തി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ വ​യോ​ധി​ക​യാ​ണ് ക​വ​ർ​ച്ച​ക്ക് ഇ​ര​യാ​യ​ത്. ഈ​മാ​സം 16ന് ​സൗ​ത്ത് ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ​വെ​ച്ചാ​ണ് സം​ഭ​വം. മാ​ല​യും വ​ള​യും മോ​തി​ര​വും ഊ​രി​വാ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് മു​ള​വു​കാ​ട് ഭാ​ഗ​ത്തു​വെ​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Leave A Reply