മുംബൈ: വിപണയിലെ ചാഞ്ചാട്ടവും ഓഹരി ഇടപാടിലെ നഷ്ടവും കണക്കിലെടുത്ത് 20,000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് നടത്തിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍(എഫ്പിഒ) അദാനി ഗ്രൂപ്പ് റദ്ദാക്കി.
എഫ്പിഒയ്ക്കായി മുടക്കിയ പണം നിക്ഷേപകര്‍ക്ക് കൃത്യമായി തിരിച്ചുനല്‍കുമെന്നും കമ്ബനി തലവന്‍ ഗൗതം അദാനി വ്യക്തമാക്കി
വിപണിയിലെ വ്യാപകമായ അസ്ഥിരത കണക്കിലെടുത്ത്, നിക്ഷേപകര്‍ക്ക് നഷ്ടം ഉണ്ടാവാതിരിക്കാനാണ് ഓഹരി വില്‍പ്പന റദ്ദാക്കുന്നതെന്നാണ് വിശദീകരണം. 3,112 രൂപയ്ക്കും 3,276 രൂപയ്ക്കുമിടയില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച പ്രീമിയം ഇക്വിറ്റി ഓഹരികളുടെ വില്‍പ്പന നടപടിയാണ് കമ്ബനി റദ്ദാക്കിയിരിക്കുന്നത്.