ഫോബ്‌സ് കോടീശ്വരപ്പട്ടികയിൽ മുകേഷ് അംബാനിക്കും പിന്നിലായി അദാനി

ഫോബ്‌സിന്റെ കോടീശ്വരപ്പട്ടികയിൽ റിലയൻസ് ഉടമ മുകേഷ് അംബാനിക്കും പിന്നിലായി അദാനി. 15ാം സ്ഥാനത്താണ് നിലവിൽ ഗൗതം അദാനിയുടെ സ്ഥാനം. പട്ടികയിൽ 9ാം സ്ഥാനത്താണ് മുകേഷ് അംബാനി.കണക്കുകൾ പ്രകാരം നിലവിൽ 75.1 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. ഇന്ന് രാവിലെ ഇത് 83.9 ബില്യൺ ആയിരുന്നു. 83.3 ബില്യൺ ആസ്തിയോടെയാണ് പട്ടികയിൽ മുകേഷ് അംബാനി മുന്നിലുള്ളത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് വലിയ രീതിയിലുള്ള തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നലെ ഓഹരി വിപണിയിൽ നേരിയ നേട്ടം നേടിയിരുന്നെങ്കിലും ബജറ്റിന് പിന്നാലെ ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയുണ്ടായി. ഏകദേശം 30 ശതമാനം നഷ്ടം ഗ്രൂപ്പിനുണ്ടായതായാണ് വിലയിരുത്തൽ. അദാനി പോർട്ടിൽ 17 ശതമാനത്തിന്റെ ഇടിവും അദാനി ട്രാൻസ്മിഷനിൽ 2 ശതമാനത്തിന്റെ ഇടിവും ഗ്രീൻ എനർജിയിൽ 5 ശതമാനത്തിന്റെ ഇടിവും ടോട്ടൽ ഗ്യാസിൽ 10 ശതമാനത്തിന്റെ ഇടിവുമാണ്  ഇന്നലെ ഉണ്ടായത്.

Leave A Reply