നിങ്ങൾക്ക് വരുമാനം 15 ലക്ഷമാണോ?; നികുതി ബാധ്യത 20ശതമാനം കുറയും, അറിയാം…!

ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദയ നികുതിയില്‍ ഘടനാപരമായ പരിഷ്‌കരണം ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഏഴു ലക്ഷം രുപവരെ വരുമാനമുള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ടതില്ല. നേരത്തെ ഈ പരിധി അഞ്ച് ലക്ഷം രൂപയായിരുന്നു.

നിലവിലുള്ള ആറ് സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സെക് ഷന്‍ 87 എ പ്രകാരമുള്ള റിബേറ്റ് അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷമായി വര്‍ധിപ്പിച്ചു. അതുകൊണ്ടുതന്നെ ഏഴ് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല.

Leave A Reply