കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷൂറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 8753 കോടി രൂപയുടെ ഗ്രോസ് റിട്ടണ്‍ പ്രീമിയം ശേഖരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ റീട്ടെയില്‍ ഹെല്‍ത്ത് പ്രീമിയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധിച്ച് 8046 കോടി രൂപയിലും എത്തിയിട്ടുണ്ട്. 2022 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തില്‍ 210 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ ത്രൈമാസത്തില്‍ തങ്ങളുടെ ഉപഭോക്തൃ നിര വളര്‍ത്തുന്ന രീതിയിലാണ് തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ നടത്തിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. ഏജന്‍സി ശക്തി മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് വളര്‍ന്ന് 6.1 ലക്ഷത്തിലെത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ് തങ്ങളുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.