തത്തയുടെ ആക്രമണത്തിൽ ഡോക്ടർക്ക് പരിക്ക്; ഉടമക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

തായ്പെയ് സിറ്റി: വളർത്തു തത്തയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന പരാതിയുടമായി തായ്‍വാനിലെ ഡോക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ തത്തയുടെ ഉടമക്ക് 91,350 ഡോളർ (74 ലക്ഷം രൂപ) പിഴയും രണ്ട് മാസത്തെ തടവും വിധിച്ചതായി റിപ്പോർട്ട് ചെയ്തു. തത്തയുടെ വർഗത്തിൽപ്പെട്ട സപ്തവർണക്കിളിയായ മക്കൗയുടെ ആക്രമണത്തിലാണ് ഡോക്ടർ ലിൻ എന്നയാള്‍ക്ക് പരിക്കേറ്റത്. തത്തകളിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ള പക്ഷിയാണ് മക്കൗ.

പരാതിക്കാരനായ ഡോക്ടറുടെ പിറകിൽ പക്ഷി പെട്ടന്ന് പറന്നുവന്നിരിക്കുകയായിരുന്നു. പെട്ടന്നുള്ള ഈ നീക്കത്തിൽ താൻ പേടിച്ചുതാഴെ വീണെന്നും ഇടുപ്പെല്ലിന് പൊട്ടലും സ്ഥാനഭ്രംശമുണ്ടായെന്നും പരാതിയിൽ പറയുന്നതായി തായ്‍വാനിലെ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Leave A Reply