ടെഹ്റാൻ: സ്ത്രീ സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവിൽ നൃത്തം ചെയ്ത ഇറാനിയൻ ദമ്പതികൾക്ക് പത്തര വർഷം തടവ് ശിക്ഷ. ബ്ലോഗർ ദമ്പതികളായ അസ്തിയാസ് ഹഗിഗി (21), അമീർ മുഹമ്മദ് അഹമ്മദി (22) എന്നിവർക്കാണ് ഇറാനിയൻ കോടതി ശിക്ഷ വിധിച്ചത്.
ടെഹ്റാനിലെ ആസാദി സ്ക്വയറിൽ ദമ്പതികൾ ഡാൻസ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. സെപ്റ്റംബർ 16ന് കുർദ് വംശജ മഹ്സ അമിനി മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തെ പിന്തുണച്ചായിരുന്നു നൃത്തം ചെയ്തത്. ഇതിന്റെ പേരിൽ കഴിഞ്ഞ വർഷം നവംബർ പത്തിനാണ് ഹാഗിഗിയെയും അഹമ്മദിയെയും പിടികൂടിയത്.