രാജ്യത്ത് മഞ്ഞൾ വിലയിൽ കുത്തനെയുണ്ടായ ഇടിവിൽ കർഷകർ ദുരിതത്തിൽ. രാജ്യത്ത് മഞ്ഞൾ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള തെലങ്കാനയിൽ മഞ്ഞൾ വില ക്വിന്റലിന് 16,000 രൂപയിൽ നിന്ന് 5,500 രൂപയായാണ് ഇടിഞ്ഞത്. നിസാമാബാദ്, അദിലാബാദ്, കരിംനഗർ, വാറങ്കൽ ജില്ലകളിലായി ഏകദേശം ഒരു ലക്ഷം ഏക്കറിലാണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. സാധാരണയായി, സീസണിന്റെ തുടക്കത്തിൽ മഞ്ഞളിന് ഉയർന്ന വില ലഭിക്കുന്നതാണ്.
എന്നാൽ ചൊവ്വാഴ്ച മഞ്ഞൾ ക്വിന്റലിന് 5,685 രൂപയ്ക്കാണ് വ്യാപാരികൾ സംഭരിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ വിളവ് കുറഞ്ഞതായും കർഷകർ പറയുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇടിവാണ് രാജ്യത്തും പ്രതിഫലിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മഞ്ഞളിന് കേന്ദ്രത്തിൽ നിന്ന് മിനിമം താങ്ങുവില ലഭിക്കാത്തതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വിലയിടിവിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് വടക്കൻ തെലങ്കാനയിലെ കർഷകർ ആലോചിക്കുന്നത്.