കർഷകർക്കും സംരംഭകർക്കും അവസരം,​ വൈഗ 2023ൽ ബി2ബി മീറ്റ്

തിരുവനന്തപുരം : കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന വൈഗ 2023 ൽ B2B മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ B2B മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് എന്നീ വിഭാഗങ്ങൾക്ക് https://zfrmz.com/Ur5SBhfqSvMU7TcQNESh എന്ന ലിങ്ക് വഴിയോ, www.vaigakerala.com എന്ന വെബ്സൈറ്റ് വഴിയോ ഫെബ്രുവരി 1ന് മുൻപായി രജിസ്റ്റർ ചെയ്യാം.

കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് വേണ്ട അസംസ്കൃത ഉത്പന്നങ്ങളും, മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിൽക്കാനും വാങ്ങാനും ഉത്പാദകരും ഉപഭോക്താക്കളും/സംരംഭകരും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനായി അന്നേ ദിവസം വ്യക്തിഗത മീറ്റിംഗ് ക്രമപ്പെടുത്തി നടത്തുന്നതാണ്. കർഷകരും സംരഭകരും ഈ അവസരം പരമാവധി ഉപയോഗിക്കണം എന്ന് അഭ്യത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. ഫോൺ:: 9387877557, 9846831761

Leave A Reply