പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തിയ പ്രതിയെ വെറുതെ വിട്ടു
കോട്ടയം: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തിയ പ്രതിയെ വെറുതെ വിട്ടു. കുറിച്ചി ഇത്തിത്താനം ശ്യാംനിവാസിൽ ശ്യാമിനെയാണ് കോട്ടയം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി വെറുതെ വിട്ടത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാരോപിച്ച് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കോട്ടയം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാർ പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. പി. അനിൽകുമാർ, അഡ്വ. കിരൺ ബാബു, അഡ്വ. പ്രശാന്ത് മാണിക്യവിലാസം എന്നിവരാണ് ഹാജരായത്