ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍

കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്.

കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള ബിരുദധാരികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കും. സിലബസ് അധിഷ്ഠിത ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്ന പ്രമുഖ സ്ഥാപനമായ എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നല്‍കുന്നത്.

14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്‍ ലെവലും, 20 മണിക്കൂര്‍ ട്രെയിനിംഗ് ഉള്‍പ്പെടെ ഇന്ററാക്ടിവ് വീഡിയോ പാഠങ്ങളും ഓണ്‍ലൈന്‍ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാന്‍സ്ഡ് മാസ്റ്റര്‍ ലെവലും ആണ് ഒലീവിയ ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലുള്ളത്. ലെവല്‍ വണ്‍ സര്‍ട്ടിഫിക്കേഷന് ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും രണ്ട് കേസ് സ്റ്റഡി സമര്‍പ്പിക്കുകയും വേണം. ലെവല്‍ രണ്ടിന് ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നതോടൊപ്പം ഒരു കേസ് സ്റ്റഡിയും സമര്‍പ്പിക്കേണ്ടതുണ്ട്.

കരിയര്‍ കോച്ചിംഗ്, കരിയര്‍ കൗണ്‍സിംലിംഗ് സ്‌കില്‍സ്, കരിയര്‍ അസസ്മെന്റ് ടൂളുകള്‍, മാച്ച് മേക്കിംഗ് പ്രൊസ്സസ്, കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിംഗ് തുടങ്ങി ദേശീയ, അന്തര്‍ദേശീയ സ്‌കോളര്‍ഷിപ്പുകള്‍, കരിയര്‍ പ്രൊഫൈലിംഗ്, കരിയര്‍ ബില്‍ഡിംഗ് വരെ നീളുന്ന കരിയര്‍ കൗണ്‍സിലിംഗ് രംഗത്തെ ഏറ്റവും നൂതനമായ ടൂളുകള്‍ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒലീവിയ ഫൗണ്ടേഷന്‍ ഒരുക്കുന്നതെന്ന് ഒലീവിയ ഗ്രൂപ്പ് എംഡി കൃഷ്ണകുമാര്‍ കെ.ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് പുറമേ കരിയര്‍ കൗണ്‍സിലിംഗില്‍ പ്രൊഫഷണല്‍ ട്രെയിനിംഗിനും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply