കാവൽ പ്ലസ് പദ്ധതി; നിയമനത്തിന് അപേക്ഷിക്കാം

കോട്ടയം: വനിതാ-ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ- ഓർഡിനേറ്റർ, കേസ് വർക്കർ തസ്തികയിലാണ് നിയമനം. എം.എസ്.ഡബ്ല്യു( എച്ച്. ആർ മാനേജ്‌മെന്റ് ഒഴികെയുള്ള സ്‌പെഷലൈസേഷനുകൾ) ആണ് യോഗ്യത.

കോ- ഓർഡിനേറ്റർ തസ്തികയ്ക്ക് മൂന്നു മുതൽ അഞ്ചു വർഷം വരെയും കേസ് വർക്കർ തസ്തികയ്ക്ക് ഒരു വർഷവും കുട്ടികളുടെ സംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ  vssskavalplusktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി ആറിനകം അപേക്ഷിക്കണം. ഇന്റർവ്യൂ മുഖേനയാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 9446563000, 9400809911.

Leave A Reply