എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്റോ ഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തിയിരുന്നു.  ഈ സമയം ബസ് മുന്നോട്ട് എടുക്കുകയും  ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.  സംഭവസ്ഥലത്ത് വച്ചുതന്നെ ലക്ഷ്മി മരിച്ചതായി പോലീസ് പറഞ്ഞു. പോണേക്കര റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply