നിർബന്ധിത പൊതുസേവന പരിപാടി എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളും സംപ്രേഷണം ചെയ്യണമെന്ന നിർദേശത്തിൽ ഇളവുവരുത്തി കേന്ദ്ര സർക്കാർ
നിർബന്ധിത പൊതുസേവന പരിപാടി എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളും സംപ്രേഷണം ചെയ്യണമെന്ന നിർദേശത്തിൽ ഇളവുവരുത്തി കേന്ദ്ര സർക്കാർ.
ഇത്തരം പരിപാടികൾ മറ്റു ചാനലുകളുമായി ചേർന്ന് പ്രക്ഷേപണം ചെയ്യാമെന്നും ഇത് തുടർച്ചയായി 30 മിനിറ്റ് വേണമെന്നില്ലെന്നും ചെറിയ സമയ സ്ലോട്ടുകളാക്കി മാറ്റാമെന്നും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.ഇടവേളകളിൽ പരസ്യങ്ങൾ ക്കുള്ള 12 മിനിറ്റ് പരിധിയിൽ ഈ പൊതുസേവന പരിപാടി കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.