കൊച്ചിയിൽ പെറ്റ് ഷോപ്പിൽ നിന്ന് യുവതിയും യുവാവും ചേർന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചു

കൊച്ചി: യുവതിയും യുവാവും ചേർന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് ഇരുപതിനായിരം രൂപയോളം വിലയുള്ള  നായ്ക്കുട്ടിയെ മോഷ്ടിച്ചു.  ഇവർക്കായി പനങ്ങാട് പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയും യുവാവുമാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചതെന്ന് വ്യക്തമായത്. ബൈക്കിലെത്തിയ ഇരുവരും ഹെല്‍മെറ്റിനുള്ളില്‍ നായ്ക്കുട്ടിയെ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കടക്കാരന്റെ ശ്രദ്ധമാറിയ വേളയിൽ യുവതിയാണ് നായ്ക്കുട്ടിയെ കൂട്ടില്‍നിന്നും പുറത്തെടുത്ത് യുവാവിന് നല്‍കിയത്.

Leave A Reply