ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടികളുമായി സർവകലാശാലകൾ
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച വിദ്യാർഥികൾക്കെതിരെ നടപടികളുമായി സർവകലാശാലകൾ.രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 10 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 11 പേരെ ക്ലാസിൽനിന്നും ഹോസ്റ്റലിൽനിന്നും ഞായറാഴ്ച രാത്രി 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് കാമ്പസിനകത്ത് വിദ്യാർഥികൾ ഒരുമിച്ചിരുന്ന് മൊബൈലിലും ലാപ്ടോപിലുമായി ഡോക്യുമെന്ററി കണ്ടത്.
കാമ്പസിൽ ഇല്ലാത്തവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. എ.ബി.വി.പി നൽകിയ പട്ടികപ്രകാരമാണ് നടപടിയുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നു. ഡൽഹി സർവകലാശാലയിൽ നടന്ന പ്രദർശനവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ നിയോഗിച്ച ഏഴംഗ പ്രത്യേക സമിതി തിങ്കളാഴ്ച വൈകിട്ട് റിപ്പോർട്ട് സമർപ്പിച്ചു.