മരട് നഗരസഭാ കൌൺസിലിൽ അംഗങ്ങൾ തമ്മിൽ കൈയാങ്കളി; രണ്ട് പേർക്ക് പരുക്ക്

കൊച്ചി : മരട് നഗരസഭാ കൌൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കൈയാങ്കളിയെ തുടർന്ന് രണ്ട് അംഗങ്ങൾക്ക് പരുക്കേറ്റു. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് കൈയാങ്കളി നടന്നത്. സംഭവത്തിൽ പരുക്കേറ്റ വൈസ് ചേയർപേഴസൺ അഡ്വ. രശ്മി സനൽ, കൌൺസിലർ ബേബി പോൾ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിപക്ഷ കൌൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ നഗരസഭാ അധ്യക്ഷൻ പുറത്ത് കടക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷം വാതിലടക്കുകയായിരുന്നു. ഇതോടെ, ഇരുപക്ഷവും തമ്മിൽ കൈയാങ്കളിയായി.

Leave A Reply