പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെയാണ് (20) കസബ പൊലീസ് അറസ്റ്റ് ചെയ്തു.മൊബൈലിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി ശേഷമാണ് പീഡനത്തിനിരയാക്കിയത്.
2022 ഒക്ടോബര്‍ മുതല്‍ വിവിധ സ്ഥലങ്ങളെത്തിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ടി.എ. ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉദയപ്രകാശ്, നിഷാദ്, ഷിജി, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതിയെ തഞ്ചാവൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.