കൊച്ചി: നിറുത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കളമശ്ശേരി സ്വദേശിനി ലക്ഷ്മി (43) ആണ് മരിച്ചത്. എറണാകുളം ലിസി ജംഗ്ഷനിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
നിറുത്തിയിട്ടിരുന്ന വണ്ടിയുടെ അടുത്തുകൂടെ മറുവശത്തേക്ക് കടക്കുന്നതിനിടെ, ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ലക്ഷ്മി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.