കൂത്താടുകുളത്ത് അസം സ്വദേശി മരിച്ചനിലയിൽ

കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശി ബബൂൾ ഹുസൈനെയാണ് (36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലും കഴുത്തിൽ ആഴത്തിലുള്ള മുറിപ്പാടുകളും ഉണ്ട്.

കഴിഞ്ഞ രാത്രിയിൽ ബബൂലും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കിട്ടിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചു എന്നു കരുതുന്ന ഡീസൽ കന്നാസും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടുമാസമായി വടകര കീഴാനിക്കൽ മോഹനന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരിച്ച ബബൂൾ വടകരയിലെ വർക്ക് ഷോപ്പിലെ വെൽഡിങ് തൊഴിലാളിയാണ്.

Leave A Reply