നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയ സംഭവം; യുവതിക്കും യുവാവിനുമായി തിരച്ചില്‍ ഊർജിതമാക്കി

കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയ യുവതിക്കും യുവാവിനുമായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയത്.

ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധമാറിയ വേളയിലാണ് നായക്കുട്ടിയെ തട്ടിയെടുത്തത്. യുവതിയാണ് നായക്കുട്ടിയെ കൂട്ടില്‍നിന്നും പുറത്തെടുത്ത് യുവാവിന് നല്‍കിയത്. തുടര്‍ന്ന് ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതോടെയാണ് കടയിലെത്തിയ യുവതിയും യുവാവുമാണ് നായക്കുട്ടിയെ മോഷ്ടിച്ചതെന്ന് വ്യക്തമായത്.

മോഷ്ടിക്കപ്പെട്ട നായക്കുട്ടിക്ക് ഇരുപതിനായിരം രൂപയോളം വിലവരും. സംഭവത്തില്‍ കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Leave A Reply