വിഷരഹിത പച്ചക്കറി വിപണന മേള

 

ചെലവൂർ, മുണ്ടിക്കൽത്താഴം വാർഡുളിൽ വിഷരഹിത പച്ചക്കറികൾക്ക് സ്ഥിരം വിപണനകേന്ദ്രങ്ങൾ ഓരുങ്ങുന്നു.കോർപ്പറേഷൻ ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് വിപണന മേള ഉദ്ഘാടനം ചെയ്തു. വാർഡുകൾക്കുള്ളിലെ കർഷകർ ഉത്പ്പാദിപ്പിച്ച കിഴങ്ങ്-ഫലവർഗങ്ങളുമായി ആദ്യമേള ഇന്നലെ മുണ്ടിക്കൽത്താഴം അങ്ങാടിയിൽ നടന്നു.ഒരു മണിക്കൂർ കൊണ്ടുതന്നെ ഉത്പ്പന്നങ്ങളെല്ലാം വിറ്റുതീരുന്ന കാഴ്ച പ്രദേശത്തെ കർഷകർക്കെല്ലാം ആവേശമായി.

കൗൺസിലർമാരായ സി.എം.ജംഷീർ, സ്മിത വല്ലിശ്ശേരി, കർഷകരായ ജോർജ് തോമസ്, ഒ.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, വാഴക്കുല, കാച്ചിൽ തുടങ്ങിയവയാണ് മേളയിൽ വിൽപ്പനയ്ക്ക് വെച്ചത്. പ്രദേശത്ത് നിരവധിയായ കർഷകർ ഇത്തരത്തിൽ വിഷരഹിത പച്ചക്കറി ഉത്പ്പാദനം നടത്തുന്നുണ്ട്.

Leave A Reply