സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. കൊൽക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍ (45) ആണ് മരിച്ചത്.

ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ ആണ് അപകടം നടന്നത്.  ഖമീസിൽ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കാരനായ ഇദ്ദേഹം വ്യാഴാഴ്ച പകല്‍ 11.30 മണിക്ക് ഖമീസ് മുശൈത്ത് – റിയാദ് റോഡിലെ ഹയാത്ത് ഹോസ്പിറ്റലിന് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പ്രഭീര്‍ കുമാറിനെ ഉടന്‍ ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply