എസ്.ഇ .യു സംസ്ഥാന സമ്മേളനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

 

ഫെബ്രുവരി 24 ,25 ,26 തീയതികളിൽ തൃശൂരിൽ നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ .യു ) 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. ഓൺലൈൻ രജിസ്ട്രേഷൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു.

എസ് .ഇ .യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സെക്രട്ടറി ഹമീദ് കുന്നുമ്മൽ , സെക്രട്ടേറിയറ്റ് മെമ്പർമാരായ എൻ.കെ. അഹമ്മദ് , സി. ലക്ഷ്മണൻ , മാട്ടി മുഹമ്മദ്, മലപ്പുറം ജില്ലാ ഭാരവാഹികളായ എ.കെ . ഷെരീഫ് , എം.ടി. ഫൈറൂസ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply