ഇന്ത്യയിൽ നിന്നും ഇനി പ്രവാസികൾക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാം

ദുബായ്: ഇന്ത്യയിൽ നിന്നും ഇനി പ്രവാസികൾക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാം. ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം.

പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അനുമതിയോടെ കേന്ദ്ര സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് കൊണ്ടുവരുന്ന ജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ ചട്ടപ്രകാരമാക്കാം.

നടപടികൾ പാലിക്കാതെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തിനു സമാനമായ കുറ്റമാകും എന്നതിനാൽ പ്രവാസികൾ യുഎഇയിലെ നിയമ നടപടികൾക്കു വിധേയരാകേണ്ടി വരും.

നടപടികൾ പാലിക്കാതെ കൊണ്ടുവരുന്ന ജോലിക്കാർ പിന്നീട് സ്പോൺസർക്കു ബാധ്യതയാകുന്നത് ഒഴിവാക്കാൻ നടപടി ക്രമങ്ങൾ പാലിക്കുന്നതാണ് നല്ലത്.

കൂടുതൽ വിവരങ്ങൾ ഇന്ത്യൻ കോൺസുലേറ്റിലെ തൊഴിൽ വിഭാഗവുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താം. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായും ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ 800-46342.

Leave A Reply