കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് അഞ്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ പിടിയിൽ

കൊച്ചി: കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണ വിതരണക്കാർ സംഘം ചേർന്ന് ആക്രമിച്ചു. ഇടച്ചിറയിലെ ഫ്ലാറ്റിൽ ഇക്കഴിഞ്ഞ 26നാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മർദ്ദനമേറ്റത്. ഏതാനും ദിവസം മുൻപ് മറ്റൊരു ഫ്ലാറ്റിൽ ഭക്ഷണ വിതരണത്തിനെത്തിയ ഓൺലൈൻ ജീവനക്കാരനെ ഈ സെക്യൂരിറ്റി തടഞ്ഞിരുന്നു. ഈ പ്രകോപനത്തിലാണ് അജീഷിനെ സംഘമായി എത്തി ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

അക്രമം നടത്തിയ അഞ്ച് ഓൺലൈൻ ജീവനക്കാരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. മഹാദേവൻ, ശ്രീജിത്ത്‌, ഉണ്ണി, നിധിൻ, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഹെൽമെറ്റും മുഖംമൂടിയും ധരിച്ചായിരുന്നു ആക്രമണം. സെക്യൂരിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Leave A Reply