ഗാന്ധിദർശൻ വേദി ഗാന്ധിസ്മൃതി സംഗമം നടത്തി

 

 

കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. സംഗമം കെ.പി.സി.സി ജന.സെക്രട്ടറി പ്രൊഫ.കെ.എ.തുളസി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജി.ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി.

 

ജില്ലാ ജന.സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, പി.പ്രീത, എം.എം.തോമസ്, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, കൗൺസിലർ ഷൈലജ, കെ.ടി.പുഷ്പവല്ലി നമ്പ്യാർ, ടി.എൻ.ചന്ദ്രൻ, വി.ആർ.കുട്ടൻ, എസ്.സൈലാവുദീൻ, പി.ഉണ്ണികൃഷ്ണൻ, എ.ഭാസ്കരൻ, യു.പി.മുരളീധരൻ, പി.മധുസൂദനൻ, എം.സാവിത്രി, ഉഷ പാലാട്ട്, കാരയങ്കാട് ശിവരാമകൃഷ്ണൻ പ്രസംഗിച്ചു.

Leave A Reply