വന്യമൃഗങ്ങൾ വീണ്ടും കാടിറങ്ങുന്നു; ഭീതിയിൽ ജനങ്ങൾ

 

 

വേനൽ കടുത്തതോടെ മലയോര മേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവാക്കുന്നു. ഇന്നലെ കോട്ടോപ്പാടം മേക്കളപ്പാറ കുന്തിപ്പാടം പൂവത്താനിയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. അഞ്ചുമണിക്കൂറോളം മുൻകാൽ കൂടിന്റെ ഇരുമ്പുവലയിൽ കുടുങ്ങി,​ പിൻകാലുകൾ നിലത്ത് മുട്ടാതെ കുരുങ്ങിക്കിടന്ന നാലുവയസുള്ള ആൺപുലി അവശനായി ചത്തു.

കോഴികളുടെ കരച്ചിലും വളർത്തുനായ്ക്കളുടെ കുരയും കേട്ട് പുറത്തിറങ്ങിയ ഫിലിപ്പ് കൂട് പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. നൂറോളം കോഴികളുള്ള കൂടിന്റെ ഇരുമ്പുവാതിൽ തുറന്നപ്പോൾ പുലി ചാടാൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ ഫിലിപ്പ് ഓടി രക്ഷപ്പെട്ടു. ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചു.

Leave A Reply