കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ​ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് പിടികൂടി.

കൊല്ലം റൂറൽ പൊലീസ് പരിധിയിൽ ഇത്രയും ഉയർന്ന തോതിൽ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരൻ അമൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിച്ചു.

Leave A Reply