മഞ്ഞ് പരസ്പരം വാരിയെറിഞ്ഞ് കളിച്ച് രാഹുലും പ്രിയങ്കയും; വൈറലായി വീഡിയോ

ശ്രീനഗർ:  കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുൻപായി മഞ്ഞിൽ കളിച്ച് ഉല്ലസിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മഞ്ഞുകട്ട വാരിയെടുത്ത രാഹുൽ കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട്  ഓടുന്ന ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.

തൊട്ടു പിന്നാലെ പ്രിയങ്കയും രാഹുലിനെ ഓടിച്ചിട്ട് പിടിച്ച് കൈ രണ്ടും കൂട്ടികെട്ടി നിർത്തി. അപ്പോഴേക്കും സഹപ്രവർത്തകൻ മഞ്ഞുകട്ടകളുമായെത്തുകയും ചെയ്തു. അതെടുത്ത് രാഹുലിന്റെ തലയിലിട്ട് പ്രിയങ്ക പ്രതികാരം തീർത്തു.

ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും നടന്നില്ല. രാഹുൽ പിന്തുടർന്ന് കെസിയുടെ തലയിൽ മഞ്ഞ് വാരിയിടുകയായിരുന്നു.

നിമിഷനേരം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. വ്യത്യസ്ത കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇരുവരുടേയും കുട്ടിക്കളി ഇനിയും മാറിയിട്ടില്ലെന്ന് ചിലർ  പ്രതികരിച്ചു.

Leave A Reply