എസ്‌ ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മകളുടെ സഹപാഠി

ആലപ്പുഴ: എസ്ഐയുടെ വീടിന് മുന്നില്‍ യുവാവിനെ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിന്റെ മുതുകുളം മുരിങ്ങച്ചിറയിലെ കുടുംബ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

എസ് ഐയുടെ മകളുടെ സഹപാഠിയായിരുന്നു മരിച്ച സൂരജ് എന്നാണ് വിവരം. ഇന്നലെ രാത്രി സൂരജ് ഇവിടെ എത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം വീട്ടുകാര്‍ സൂജരിനെ തിരിച്ചയക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് എസ് ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave A Reply