ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവെച്ചയാൾ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബാ കിഷോർ ദാസിനെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. എഎസ്‌ഐ ഗോപാൽ കൃഷ്ണദാസാണ് പിടിയിലായത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.

ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്.

Leave A Reply