ഒഡിഷയിൽ ആരോഗ്യമന്ത്രിക്ക് വെടിയേറ്റ സംഭവം; എഎസ്ഐ കസ്റ്റഡിയിൽ, വെടിയുതിർത്തത് തൊട്ടടുത്ത് നിന്ന് എന്ന് റിപ്പോർട്ടുകൾ

ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നാബ ദാസിന് വെടിയേറ്റത്. നെഞ്ചിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ നാബ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാൽ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് പൊലീസ് ഉദോഗസ്ഥൻ വെടി വെച്ചതെന്ന് വ്യക്തമായി. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി വലിയ ആശുപത്രിയിലേക്ക് വ്യോമ മാർഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. പ്രദേശത്ത് ബിജെഡി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.

 

Leave A Reply