‘അനുവാദം വാങ്ങണം…’; വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് നിര്‍ദേശങ്ങളുമായി ഗോവ ടൂറിസം വകുപ്പ്
ഗോവയിൽ എത്തുന്ന മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് അവരുടെ അനുവാദം വാങ്ങണമെന്ന നിര്‍ദേശവുമായി ഗോവ വിനോദസഞ്ചാര വകുപ്പ്. അനുമതി വാങ്ങാതെ സെല്‍ഫിയെടുക്കരുതെന്ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ കുളിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തരുതെന്ന് ഉത്തരവില്‍ പറയുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണെന്നും അവര്‍ വഞ്ചിതരാകാതിരിക്കാനാണ് നിര്‍ദേശമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു.