പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പോലീസ് പിടിയിൽ. മലപ്പുറം ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ബഷീറിനെയാണ് പോലീസ് പിടികൂടിയത്. അയൽവാസിയായ കുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് ഇയാൾക്കെതിരായ പരാതി.

അശ്ലീല വിഡിയോകൾ കാണിച്ച് 2019 മുതൽ ബഷീർ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. പഠനത്തിൽ പിന്നാക്കം പോകുകയും കുട്ടിയുടെ പെരുമാറ്റത്തിലുൾപ്പെടെ മാറ്റം ശ്രദ്ധയിൽ പെടുകയും ചെയ്തതോടെ അധ്യാപകർ സംസാരിച്ചതോടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത് . തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും പോലീസ്ന് വിവരം കൈമാറുകയുമായിരുന്നു.തുടർന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു.

Leave A Reply